ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ ഇന്ന് 11 മണി മുതല്‍ മൂന്നുവരെ രാജ്യവ്യാപകമായി വഴിതടയും. റിപ്പബ്ലിക് ദിനത്തിലെ കിസാന്‍ പരേഡിനുശേഷം കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയാണിത്.
ആംബുലന്‍സ്, സ്‌കൂള്‍ ബസ് തുടങ്ങി അവശ്യസര്‍വീസുകള്‍ അനുവദിക്കും. വഴിതടയല്‍ കാരണം വാഹനങ്ങള്‍ നിര്‍ത്തേണ്ടി വരുന്നവര്‍ക്ക് കര്‍ഷകര്‍ വെള്ളവും ഭക്ഷണവും നല്‍കും. മൂന്നുമണിക്ക് ഉപരോധം അവസാനിക്കും എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
ദേശീയപാതകളും സംസ്ഥാന പാതകളും പഞ്ചായത്ത് റോഡുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. വഴിതടയല്‍ സമരത്തിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.