ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. രാവിലെ ആറോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു.
ടീമിനെ രാവിലെ 9.30 ന് പ്രധാനമന്ത്രി വസതിയില്‍ സ്വീകരിക്കും. വൈകുന്നേരം മുംബൈയില്‍ തുറന്ന ബസില്‍ ഒരു കിലോമീറ്ററോളം പരേഡും ഉണ്ടാകും. അതിന് ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും.
അടുത്ത രണ്ട് വര്‍ഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകുന്നേരത്തോടെ കളിക്കാര്‍ അവരവരുടെ നാട്ടിലേക്ക് പോകും. ജൂണ്‍ 29ന് നടന്ന ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടാം ടി20 ലോക കിരീടമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍വച്ച് സ്വന്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.