രാഹുൽ ഗാന്ധി ജൂലൈ എട്ടിന് മണിപ്പൂർ സന്ദർശിക്കും; പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

രാഹുൽ ഗാന്ധി ജൂലൈ എട്ടിന് മണിപ്പൂർ സന്ദർശിക്കും; പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8ന് മണിപ്പൂർ സന്ദർശിക്കും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. മൊയിരാങ്, ചുരചന്ദാപൂർ എന്നിവിടങ്ങളിലായിരിക്കും രാഹുലിന്റെ സന്ദർശനം. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ആളുകളുമായും പ്രതിപക്ഷ നേതാവ് സംസാരിക്കും.

രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്നാണ് തുടങ്ങിയത്. 15 സംസ്ഥാനങ്ങളിലൂടെ 6700 കിലോ മീറ്റർ സഞ്ചരിച്ച് ഒടുവിൽ മുംബൈയിലാണ് യാത്ര സമാപിച്ചത്. 220 പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടാത്തതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.

ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെ മണിപ്പൂർ സംബന്ധിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഒടുവിൽ മാസങ്ങൾക്ക് ശേഷം രാജ്യസഭയിൽ മോഡി മണിപ്പൂരിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.