ഹാഥ്റസ് ദുരന്തം: ഗൂഢാലോചന തള്ളാനാവില്ല; തദ്ദേശ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം

 ഹാഥ്റസ് ദുരന്തം: ഗൂഢാലോചന തള്ളാനാവില്ല; തദ്ദേശ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം

ലക്നൗ: ഹാഥ്റസില്‍ ആള്‍ ദൈവം ഭോലെ ബാബയുടെ സത്സംഗത്തിലെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തദ്ദേശ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഢാലോചന തള്ളാനാവില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെ ആറ് പേരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

പൊലീസിനും ഭരണകൂടത്തിനും സത്സംഗത്തില്‍ കൂടുതല്‍ പേരെത്തുന്നത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലന്നും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടി ഉണ്ടായില്ല, സ്ഥല പരിശോധന നടത്താതെ അനുമതി നല്‍കി, വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തി തുടങ്ങിയ കുറ്റങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ദുരന്തം ഉണ്ടായതില്‍ സംഘാടകരെപ്പോലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.