ഹാമിൽട്ടൺ: ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി യുവതി ജെസ്ലീന ജോർജിന്(26) വിട നൽകി ഹാമിൽട്ടൺ മലയാളി സമൂഹം. ഇന്നലെ വൈകിട്ട് സെന്റ് പയസ് പത്താമൻ ദേവാലയത്തിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വെച്ചു. സീറോ മലബാർ സമൂഹത്തിന്റെ ചാപ്ലൈൻ ഫാ. ജോയി തോട്ടംകര, ട്രസ്റ്റിമാരായ ടോം ജോസഫ്, മനോജ് തോമസ്, മറ്റ് പാരിഷ് കൗൺസിൽ അംഗങ്ങളും വിശ്വാസ സമൂഹവും ആദരാഞ്ജലികൾ അർപ്പിച്ചു.
ജൂലൈ ഒമ്പതിനായിരുന്നു മരണം. രണ്ട് വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. ഭർത്താവ്: കുമരകം ചേന്നാട്ട് ടിജിൻ. ഇടുക്കി തേപ്രാംകുടി മേലേ ചിന്നാർ പരിന്തിരിക്കൽ ജോർജിന്റെയും കൊച്ചുറാണിയുടെയും മകളാണ പരേത. സഹോദരൻ: ജെറിൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.