ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ജമ്മു കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചിരിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ സൈനികരുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു.
'ഒന്നിനു പിന്നാലെ മറ്റൊന്നായി ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണ്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ജമ്മു കാശ്മീരിലെ ജീര്‍ണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു'- രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. നിരന്തരം ഉണ്ടാകുന്ന സുരക്ഷാ വീഴ്ചയുടെ ഉത്തരവാതിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ആദ്യ ഏറ്റുമുട്ടലിന് പിന്നാലെ വന മേഖലയിലേക്ക് രക്ഷപ്പെട്ട ഭീകര വാദികളെ സുരക്ഷാ സേന പിന്തുടര്‍ന്നു. രാത്രി ഒന്‍പതോടെ വനത്തിനുള്ളില്‍ വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാന സേനയ്ക്കു നേരെ അപ്രതീക്ഷിത വെടിവെപ്പുണ്ടായി. ഉടന്‍തന്നെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.