കേരളത്തിലെ വനങ്ങളില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് വനം വകുപ്പ് സര്‍വേ. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ബ്ലോക്ക് കൗണ്ടില്‍ 1920 കാട്ടാനകള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 1793 എണ്ണമായി കുറഞ്ഞു. ആനകള്‍ അയല്‍ സംസ്ഥാന വനമേഖലകളിലേക്കും സഞ്ചരിക്കുന്നതിനാല്‍ ഇത് സ്വാഭാവികമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
മെയ് 23, 24, 25 തിയതികളില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് വനങ്ങളില്‍ ഒരേ ദിവസമായിരുന്നു കണക്കെടുപ്പ്. കണക്കെടുപ്പ് വേളയില്‍ 233 ആനക്കൂട്ടങ്ങളെ കണ്ടെത്തിയിരുന്നു. ഇവയില്‍ 1073 ആനകളെ എണ്ണാനുമായി. ബാക്കി എണ്ണം തിട്ടപ്പെടുത്തിയത് മറ്റ് രീതികള്‍ പ്രകാരമാണ്. പെരിയാര്‍ സങ്കേതത്തിലാണ് ഏറ്റവുമധികം ആനകളെ കണ്ടെത്തിയത്. ഇവിടെ 813 ആനകളെ കണ്ടെത്തി.
ആനമുടിയില്‍ 615, നിലമ്പൂരില്‍ 198, വയനാട്ടില്‍ 78 ആനകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. വയനാട്ടിലെ ആനകളുടെ എണ്ണത്തില്‍ 29 ശതമാനവും ആനമുടിയില്‍ 12 ശതമാനവും കുറവുണ്ടായിട്ടുണ്ട്. 2015 മുതല്‍ 2023 വരെ 845 ആനകള്‍ ചെരിഞ്ഞു. ഇതില്‍ 10 വയസില്‍ താഴെ പ്രായമുള്ളവയാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.