ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. ഇതോടെ മൊറാര്‍ജി ദേശായിയുടെ റെക്കാഡിനൊപ്പം നിര്‍മ്മലയെത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാത്ത എന്‍.ഡി.എ സര്‍ക്കാര്‍ ഈ വര്‍ഷം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാകും ബജറ്റ് അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍. ആദായ നികുതി ഇളവ് പരിധി ഉയര്‍ത്താനും റെയില്‍വേ മേഖലയില്‍ വലിയ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
കര്‍ഷക, ചെറുകിട വ്യവസായം, വനിതാ മേഖലകള്‍ക്കും സെമികണ്ടക്ടര്‍ അടക്കം വ്യവസായങ്ങള്‍ക്കും ഉണര്‍വേകുന്ന പ്രഖ്യാപനങ്ങള്‍ക്കൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കാം. അതേസമയം എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ഇന്ദിര ഗാന്ധിയാണെങ്കിലും പൂര്‍ണസമയ ധനമന്ത്രിയുടെ റോളിലെത്തുന്ന ആദ്യ വനിത നിര്‍മല സീതാരാമനാണ്. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായി പുറത്തായപ്പോഴാണ് 1970 ലെ ബജറ്റ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവതരിപ്പിച്ചത്.
ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും നിര്‍മലയ്ക്കാണ്. 2020-21 ലെ ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.