പെര്‍ത്ത്: സീന്യൂസ് ലൈവ് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്് 17-ന് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം' എന്ന വിഷയത്തിലുള്ള സെമിനാര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. മെല്‍ബണ്‍ സമയം വൈകിട്ട് എട്ടിനും പെര്‍ത്തില്‍ വൈകിട്ട് ആറിനും ന്യൂസിലന്‍ഡില്‍ രാത്രി പത്തിനും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നുമാണ് വെബ്ബിനാര്‍. സൂമിലൂടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ്, അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് എന്നിവര്‍ ക്ലാസുകളെടുക്കും.
ആധുനിക ഡിജിറ്റല്‍ ലോകത്ത് ക്രിസ്തീയ മൂല്യങ്ങളും ധാര്‍മികതയും സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ് സെമിനാറിന്റെ കാതല്‍. ഓണ്‍ലൈനിലൂടെ കുട്ടികള്‍ തീവ്ര ആശയങ്ങളിലേക്ക് ഉള്‍പ്പെടെ ആകര്‍ഷിക്കപ്പെടുന്നതിന്റെ അനന്തര ഫലങ്ങള്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളെ ഉള്‍പ്പെടെ ക്രിസ്തീയ വീക്ഷണത്തിലൂടെ കാണാനും അവ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും യഥാര്‍ത്ഥ മാധ്യമ അവബോധം അനിവാര്യമാണ്. മാധ്യമങ്ങളില്‍ വരുന്ന നല്ല കാര്യങ്ങളെ ഉള്‍ക്കൊള്ളാനും അല്ലാത്തവയെ തള്ളിക്കളയാനുമുള്ള ദിശാബോധം ഈ സെമിനാറിലൂടെ പകരാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സീ ന്യൂസ് ലൈവ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിച്ചതിന്റെ ലക്ഷ്യവും ഇതാണ്.
റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണത്തോടെ വാര്‍ത്തകള്‍ നല്‍കാനാണ് സീന്യൂസ് ശ്രമിച്ചിട്ടുള്ളത്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഷീറ്റ് പൂരിപ്പിക്കണം. സെമിനാറിന്റെ സൂം ലിങ്കും പാസ്‌വേഡും വൈകാതെ അറിയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.