ഷിരൂര്‍ അപകടം: ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ച് തിരച്ചില്‍; യന്ത്രക്കൈകള്‍ നീളുന്നത് 60 അടി ആഴത്തിലേക്ക്

ഷിരൂര്‍ അപകടം: ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ച് തിരച്ചില്‍; യന്ത്രക്കൈകള്‍ നീളുന്നത് 60 അടി ആഴത്തിലേക്ക്

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ പറഞ്ഞു.

മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നുണ്ട്. ഷിരൂരില്‍ ഇടവിട്ടു മഴ പെയ്യുന്നതാണ് രക്ഷാ ദൗത്യം ദുഷ്‌കരമാക്കുന്നത്. ഗംഗാവാലി പുഴയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ നടത്തുന്നുണ്ട്. ഹെലികോപ്റ്റര്‍ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡും പരിശോധന തുടരുന്നു.

കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാം ദിവസമാണ് തുടരുന്നത്. തിരച്ചിലില്‍ ഇന്നും അര്‍ജുനെ കണ്ടെത്താനായില്ലെങ്കില്‍ 'ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍ സിസ്റ്റം' ഉപയോഗിച്ച് നാളെ മുതല്‍ തിരച്ചില്‍ നടത്തുമെന്നാണ് അറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.