നീറ്റില്‍ പുതുക്കിയ റാങ്ക് പട്ടിക നാളെ പുറത്തിറങ്ങിയേക്കും: നാല് ലക്ഷം പേര്‍ക്ക് മാര്‍ക്ക് കുറയും; ഒന്നാം റാങ്കുകാര്‍ 17 പേരായി കുറഞ്ഞു

നീറ്റില്‍ പുതുക്കിയ റാങ്ക് പട്ടിക നാളെ പുറത്തിറങ്ങിയേക്കും:  നാല്  ലക്ഷം പേര്‍ക്ക് മാര്‍ക്ക് കുറയും;  ഒന്നാം റാങ്കുകാര്‍ 17 പേരായി കുറഞ്ഞു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിച്ചു. നാളെയോടെ പട്ടിക പുറത്തിറങ്ങും എന്നാണ് സൂചന.

നാല് ലക്ഷം പേര്‍ക്ക് അഞ്ച് മാര്‍ക്ക് വീതം കുറയും. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67 ല്‍ നിന്ന് 17 ആയി കുറയും. ഒന്നാം റാങ്ക് കിട്ടിയ 44 പേരുടെയും അഞ്ച് മാര്‍ക്ക് വീതം നഷ്ടമാകും. സമയം കിട്ടിയില്ല എന്ന കാരണത്താല്‍ ആറ് പേര്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു.

പുതിയ പട്ടികയെക്കുറിച്ചും കൗണ്‍സലിങ് നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തു.

ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ ഉത്തര്‍ പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 23 മുതല്‍ അഞ്ച് ദിവസങ്ങളില്‍ രണ്ട് ഷിഫ്റ്റുകളായി നടത്തും. ആകെ 60,244 ഒഴിവുകളിലേക്ക് അന്‍പത് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.

ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നാലെ 42 ലക്ഷം പേരെഴുതിയ പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നാനൂറോളം പേരെ ഇതിനോടകം യു.പി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.