ഇന്ത്യക്കായി പുതിയ നാഴികക്കല്ല്; വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലില്‍

ഇന്ത്യക്കായി പുതിയ നാഴികക്കല്ല്; വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലില്‍

പാരിസ്: ഒളിംപിക്സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൈനലില്‍ കടന്നു. സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ മലര്‍ത്തിയാണ് ഫൈനലുറപ്പിച്ചത്.

ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് ഇനി വിനേഷിന്റെ പേരിലാണ്. ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അനുപമ റെക്കോര്‍ഡും വിനേഷ് ഫോഗട്ടിന്റെ പേരിലാകും. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടവും ഫോഗട്ടിന് തന്നെ. സ്വര്‍ണം അല്ലെങ്കില്‍ വെള്ളി മെഡലിനൊപ്പം അതുല്യ പെരുമകളും താരത്തെ കാത്തിരിക്കുന്നു.

ആദ്യ ഘട്ടത്തില്‍ തന്നെ വിനേഷ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. 5-0ത്തിന്റെ തകര്‍പ്പന്‍ ജയവുമായാണ് വിനേഷിന്റെ ഫൈനല്‍ പ്രവേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.