ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മുന്‍ മെത്രാപ്പൊലീത്തയ്ക്ക് നഷ്ടമായത് 15 ലക്ഷം; പരാതി നല്‍കി ഗീവര്‍ഗീസ് മാര്‍ കുറിലോസിന്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മുന്‍ മെത്രാപ്പൊലീത്തയ്ക്ക് നഷ്ടമായത് 15 ലക്ഷം; പരാതി നല്‍കി  ഗീവര്‍ഗീസ് മാര്‍ കുറിലോസിന്

പത്തനംതിട്ട: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് പൊലീസില്‍ പരാതി നല്‍കി. 15,01,186 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മുന്‍ മെത്രാപ്പൊലീത്തയ്ക്ക് നഷ്ടപ്പെട്ടത്.

സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളാണ് കുറിലോസിനെ ഫോണില്‍ വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കൂറിലോസിന്റെ പേരും ഉണ്ടെന്ന് ഈ മാസം രണ്ടിന് വീഡിയോ കോള്‍ വഴിയാണ് അറിയിച്ചത്. സുപ്രീം കോടതിയുടെ അടക്കം ചില രേഖകള്‍ കാണിച്ച് വിചാരണ നടത്തുകയും ചെയ്തു.

കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിഴ അടയ്ക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഇതിനായി സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങി. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് രണ്ട് ദിവസങ്ങളിലായി പണം തട്ടിയെടുക്കുകയായിരുന്നു. ഗീവര്‍ഗീസ് മാര്‍ കുറിലോസ് കീഴ്വായൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് സൈബര്‍ ടീം അക്കൗണ്ട് മരവിപ്പിച്ചു. സംഭവത്തെക്കുറിച്ച് മാര്‍ കുറിലോസ് പ്രതികരിച്ചില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.