തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നു; കനത്ത ജാഗ്രത നിർദേശം

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നു; കനത്ത ജാഗ്രത നിർദേശം

ബംഗളുരു: കർണാടകയിലെ തും​ഗഭദ്ര ഡാമിന്റെ ​19ാമത് ഗേറ്റ് തകർന്നു. ഇന്ന് പുലർച്ചെ ചങ്ങലപൊട്ടിയാണ് ​ഗേറ്റ് തകർന്നതെന്നാണ് വിവരം. 35,000 ക്യൂസെക് ജലമാണ് ഡാമിൽനിന്നും ഒഴുകിയത്. നാല് ജില്ലകളിൽ പ്രത്യേക ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. ബെല്ലാരി, വിജയന​ഗര, കൊപ്പൽ, റായ്ച്ചൂർ എന്നീ ജില്ലകളിലാണ് ജാ​ഗ്രത നിർദേശം.

ഡാമിന് ആകെ 33 ​ഗേറ്റുകളാണുള്ളത്. മർദം ഉയർന്നുള്ള അപകടം ഒഴിവാക്കാൻ എല്ലാ ഷട്ടറുകളും ഭാഗീകമായി തുറന്നതായി അധികൃതർ അറിയിച്ചു. നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. അവിടെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിന്റെ തകർന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദഗ്ധരെ എത്തിക്കും. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാമിന്റെ ഗേറ്റ് ഇത്തരത്തിൽ തകരുന്നതെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.