അര്‍ജുനെ കാണാതായിട്ട് ഒരു മാസം; ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

അര്‍ജുനെ കാണാതായിട്ട് ഒരു മാസം; ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായിട്ട് ഒരു മാസം. അര്‍ജുനായി കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തിരച്ചില്‍ നടത്തുക മുങ്ങല്‍ വിദഗ്ധരായിരിക്കും.

ഇതേ മണ്ണിടിച്ചിലില്‍ അര്‍ജുനെ കൂടാതെ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും ഇനി കണ്ടെത്താനുണ്ട്.

അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നല്‍കിയാല്‍ നാവിക സേനയും തിരച്ചിലില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.