കൊച്ചി: എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. സിദ്ദിഖിന്റെ രാജി സ്വാഗതം ചെയ്ത അദേഹം ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം എന്നും വ്യക്തമാക്കി.
'പ്രസിഡന്റിനാണ് സിനിമ സംഘടനയില്‍ സര്‍വാധികാരം. നിയമ വിധേയമല്ലാത്തത് എവിടെയും നിലനില്‍ക്കില്ല. വിഗ്രഹം എന്നത് ആരാധിക്കുന്നവരുടെ വിശ്വാസമാണ്. ആ വിശ്വാസം ഇല്ലാതായാല്‍ അത് ഉടച്ചു കളയണം. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. സിനിമയുടെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ സിദ്ദിഖ് രാജിവച്ച് ധാര്‍മ്മികത കാട്ടി'- ഷമ്മി തിലകന്‍ പ്രതികരിച്ചു.
തന്റേടത്തോടു കൂടി കാര്യങ്ങള്‍ സംഘടനയില്‍ പറഞ്ഞിട്ടുള്ളയാളാണ് താന്‍. പക്ഷെ തനിക്കു പോലും ഇപ്പോള്‍ ഭയത്തോടെയേ കഴിയാന്‍ സാധിക്കൂ. താന്‍ സിനിമയില്‍ സജീവമല്ലെന്നും ഒതുക്കപ്പെട്ടയാളാണെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു.
അതേസമയം എ.എം.എം.എ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച സിദ്ദിഖിന്റെ നടപടിയില്‍ പ്രതികരിച്ച് സഹ താരങ്ങള്‍ രംഗത്തു വന്നു. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വമേധയാ രാജിവയ്ക്കുകയായിരുന്നുവെന്നും ജനാധിപത്യപരമായ നീക്കമാണ് ഇതെന്നും നടന്‍ ടിനി ടോം പ്രതികരിച്ചു.
ആരോപണം വന്നാല്‍ നേതൃ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.