തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഈ മാസം 29 നാണ് സര്‍വ്വകക്ഷി യോഗം ചേരുക. വൈകുന്നേരം 4:30 ന് ഓണ്‍ലൈനായാണ് യോഗം.
റവന്യൂ-ഭവന നിര്‍മാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷന്‍-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദ സഞ്ചാരം, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തിരച്ചിലാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ഇതിന്റെ ഡിഎന്‍എ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.