ജെല്ലിക്കെട്ട് ഓസ്കാറിൽ നിന്നും പുറത്തേക്ക്

ജെല്ലിക്കെട്ട് ഓസ്കാറിൽ  നിന്നും  പുറത്തേക്ക്

93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി. മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കെട്ട്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. ഓസ്കാറിൻ്റെ ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് 'ജല്ലിക്കെട്ട്'. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിൻ്റെ സംഗീതമൊരുക്കിയത്, രംഗനാഥ് രവിയാണ് ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്.

ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്ത ഘട്ട നോമിനേഷനിലേക്ക് പതിനഞ്ച് വിദേശ ഭാഷ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് പതിനഞ്ചിനാണ്‌ നോമിനേഷനകളുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഓസ്കാർ അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25 ന് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.