ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ക്ക് പകരം സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന

ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ക്ക് പകരം സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന. 5.87 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് പ്രധാനമായും കിറ്റ് നല്‍കുന്നത്. റേഷന്‍ കടകള്‍ക്ക് പകരമാണ് കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്തിരുന്നത്. ചുരുങ്ങിയ എണ്ണം കിറ്റുകള്‍ റേഷന്‍ കടയില്‍ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ആലോചനയ്ക്ക് പിന്നില്‍. മാത്രമല്ല മുന്‍പ് വിതരണം ചെയ്ത ഇനത്തില്‍ കമ്മീഷന്‍ കുടിശിക നല്‍കാത്തതില്‍ റേഷന്‍ വ്യാപാരി സംഘടനകള്‍ക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് നീക്കം.

നിലവില്‍ സപ്ലൈക്കോയുടെ മാവേലി സ്റ്റോര്‍ ഉള്‍പ്പെടെയുള്ള വില്‍പന ശാലകള്‍ വഴി നിലവില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ നല്‍കുന്നുണ്ട്. ഈ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.