ശശികലയെ പ്രതിരോധിക്കാന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു; ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തത് 900 കോടിയുടെ സ്വത്ത്

ശശികലയെ പ്രതിരോധിക്കാന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു; ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തത് 900 കോടിയുടെ സ്വത്ത്

ചെന്നൈ: ജയില്‍ ശക്ഷ കഴിഞ്ഞ് തമിഴ്‌നാട്ടിലെത്തിയ ശശികലയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തടയിടാന്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തമിഴ്‌നാട് സര്‍ക്കാര്‍. 200 കോടിയുടെ സ്വത്തുക്കള്‍ കൂടി ബനാമി ആക്ട് പ്രകാരം സര്‍ക്കാര്‍ കണ്ടുകെട്ടി. തിരുവാരൂരില്‍ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി, കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതോടെ 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

അനധികൃ സ്വത്ത് വഴി വാങ്ങിയ വസ്തുതകള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ സര്‍ക്കാര്‍ നടപടി പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സര്‍ക്കാരിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം പ്രതികരിച്ചു. അതേസമയം ജയില്‍ മോചിതയായി തമിഴ്നാട്ടിലേക്ക് തിരിച്ചെത്തിയ ശശികല രണ്ടില ചിഹ്നവും അണ്ണാഡിഎംകെ പാര്‍ട്ടിയും വീണ്ടെടുക്കാന്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് ആദ്യ നീക്കം. എംഎല്‍എമാര്‍ക്ക് പുറമേ സഖ്യകക്ഷിയായ വിജയകാന്തിന്റെ പാര്‍ട്ടിയെയും ശശികല ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ജയലളിത കൂടി പ്രതിയായ കേസിലാണ് താന്‍ ജയിലില്‍ പോയതെന്ന് ഓര്‍മ്മിപ്പിച്ചാണ് അവരുടെ രാഷ്ട്രീയ നീക്കം. ജയലളിത ഉപയോഗിച്ച അതേ കാറില്‍ സംസ്ഥാന പര്യടനത്താനൊരുങ്ങുകയാണ് ശശികല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.