ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആര്‍. ശിവശങ്കര്‍ എന്നിവര്‍ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.
വേട്ടക്കാരെ പൂര്‍ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ട് കൈവശം വെച്ച് സംസ്ഥാന സര്‍ക്കാര്‍ വിലപേശല്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
290 പേജുകള്‍ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തു വിട്ടത്. പുറത്തു വിടാത്ത 57 പേജുകളില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.
സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും വേട്ടക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നതിന് പിന്നാലെ ചില സിനിമാ പ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.