മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്‍ അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി: ഒക്ടോബറോടെ പ്രാബല്യത്തിലാകും

മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്‍ അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി: ഒക്ടോബറോടെ പ്രാബല്യത്തിലാകും

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരുടെ മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ബില്‍ തുക അടയ്ക്കാനുള്ള സൗകര്യമൊരുങ്ങുന്നു.

ക്രെഡിറ്റ് കാര്‍ഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാന്‍സാക്ഷന്‍ ചാര്‍ജുകളൊന്നുമില്ലാതെ ബില്‍ അടയ്ക്കാനുള്ള ആന്‍ഡ്രോയിഡ് സ്‌പോട്ട് ബില്ലിങ് മെഷീന്‍ ഒക്ടോബറോടെ പ്രാബല്യത്തിലാകും.

എം സൈ്വപ്, , പേസ്വിഫ് കമ്പനികളുടെ സ്‌പോട്ട് ബില്ലിങ് മെഷീനുകള്‍ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് കെഎസ്ഇബി ഉപയോഗിക്കുന്നത്. പ്രതിമാസം 90 രൂപയും ജിഎസ്ടിയും കാനറാ ബാങ്കിന് നല്‍കിയാണ് മീറ്റര്‍ റീഡിങ് മെഷീനുകളില്‍ പുതിയ സേവനം ലഭ്യാമാക്കുക.

നിലവില്‍ റീഡിങിനായി ഉപയോഗിക്കുന്ന 5000 ലധികം മെഷീനുകളും സ്‌പോട്ടില്‍ പണം അടക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്തും. സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഇത്തരത്തില്‍ പണമടയ്ക്കാനുള്ള സൗകര്യമൊരുക്കാന്‍ പദ്ധതിയുണ്ട്.

ഇതിനൊപ്പം ക്വിക് യുപിഐ പേയ്‌മെന്റ് സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്. വൈദ്യുതി ബില്ലില്‍ ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപയോക്താവ് അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തുന്ന സൗകര്യമാണ് ഒരുക്കുക.

കണ്‍സ്യൂമര്‍ നമ്പര്‍, ബില്‍ തുക, അവസാന തിയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും കാനറാ ബാങ്കും ചേര്‍ന്നാണ് ഈ സേവനങ്ങള്‍ ഒരുക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.