റോഡ് സേഫ്റ്റി ടി-20 സീരീസ് അടുത്ത മാസം; ഇതിഹാസങ്ങൾ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് അണിനിരക്കുന്നു

റോഡ് സേഫ്റ്റി ടി-20 സീരീസ് അടുത്ത മാസം; ഇതിഹാസങ്ങൾ വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് അണിനിരക്കുന്നു

റായ്‌പൂർ: റോഡ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് മുൻനിർത്തി സംഘടിപ്പിക്കുന്ന 'റോഡ് സേഫ്റ്റി ടി-20' സീരീസ് ടൂർണമെന്റിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങൾ അണിനിരക്കുന്നു. ടൂർണമെൻ്റ് മാർച്ച് രണ്ട് മുതൽ 21 വരെയാണ് നടക്കുക. റായ്പൂരിലാണ് മത്സരങ്ങൾ.

കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന ടൂർണമെൻ്റ് നാല് മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും കോവിഡ് ബാധയെ തുടർന്ന് മാറ്റിവക്കുകയായിരുന്നു ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ കളിക്കുക.

സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ബ്രയാൻ ലാറ, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ, തുടങ്ങി ഒട്ടേറെ ഇതിഹാസ താരങ്ങളാണ് ടീമുകളിൽ അണിനിരക്കും. റായ്പൂരിൽ പുതുതായി നിർമിച്ച ഷഹീദ് വീർ നാരയൺ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാവും മത്സരങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.