അത്തച്ചമയ ആഘോഷങ്ങളിൽ ശ്രദ്ധ നേടി ജീസസ് യൂത്ത് ഒരുക്കിയ പ്ലോട്ട്

അത്തച്ചമയ ആഘോഷങ്ങളിൽ ശ്രദ്ധ നേടി ജീസസ് യൂത്ത് ഒരുക്കിയ പ്ലോട്ട്

കൊച്ചി: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നടന്ന അത്തച്ചമയ ഘോഷ യാത്രയിൽ ശ്രദ്ധ നേടി ജീസസ് യൂത്ത് ഒരുക്കിയ പ്ലോട്ട്. ഇന്നത്തെ യുവതലമുറകളെ മാറ്റി ചിന്തിപ്പിക്കുന്ന രീതിയിലായിരുന്നു പ്ലോട്ടിന്റെ അവതരണം. വിവാഹവും കുട്ടികളും വേണ്ട എന്ന് ചിന്തിച്ചുകൊണ്ട് വിവാഹിതരാകാതെ ലിവിങ് ടു​ഗതർ ജീവിതം തിരഞ്ഞെടുക്കുന്നവരെയും അബോർഷൻ ചെയ്യാൻ മടിയില്ലാത്ത പുതുതലമുറയെയും പ്ലോട്ടിലൂടെ ജീസസ് യൂത്ത് പ്രവർത്തകർ തുറന്നു കാട്ടി.

പാപബോധമില്ലായ്മയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളും പ്ലോട്ടിൽ ഉൾപെടുത്തിയരുന്നു. ഇനിയും ഇതുപോലെ സാമൂഹ്യ പ്രതിബദ്ധതള്ള വിഷയങ്ങളിൽ ഇടപെടണമെന്ന് ജീസസ് യൂത്ത് പ്രവർത്തകരോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.

മേളപ്പെരുക്കവും വർണക്കാഴ്ചകളും നിറച്ച് രാജവീഥിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയായരുന്നു ഇത്തവണത്തെ ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷ യാത്ര നടന്നത്. ആനയും അമ്പാരിയും രാജപല്ലക്കും മേളവും തെയ്യവും തിറയും കെട്ടുകാഴ്ചകളുമെല്ലാം അണിനിരന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.