എംപോക്സ് ഇന്ത്യയിലും: ആദ്യ കേസ് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം; കണ്ടെത്തിയത് ക്ലെഡ്-2 വകഭേദം

എംപോക്സ് ഇന്ത്യയിലും: ആദ്യ കേസ് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം; കണ്ടെത്തിയത് ക്ലെഡ്-2 വകഭേദം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി എംപോക്സ് (Mpox) റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങളുമായി ഐസോലേഷനില്‍ കഴിഞ്ഞിരുന്ന യുവാവിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. എംപോക്സ് വകഭേദമായ ക്ലെഡ്-2( clade 2) ആണ് യുവാവില്‍ കണ്ടെത്തിയത്. ഇത് എംപോക്സിന്റെ പഴയ വകഭേദമാണ്. നിലവില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന വകഭേദം ക്ലെഡ്-2 അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 116 രാ്ജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.