സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍; പരിശീലനം പൂര്‍ത്തിയാക്കി അയ്യായിരത്തോളം സൈബര്‍ കമാന്‍ഡോസ്

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍; പരിശീലനം പൂര്‍ത്തിയാക്കി അയ്യായിരത്തോളം സൈബര്‍ കമാന്‍ഡോസ്

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൈബര്‍ കമാന്‍ഡോസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയില്‍ നടന്ന ഐ4സിയുടെ സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഡാറ്റ രജിസ്ട്രിയും സൈബര്‍ കുറ്റകൃത്യങ്ങളും പങ്ക് വയ്ക്കുന്നതിനുള്ള വെബ് പോര്‍ട്ടലും തയ്യാറാക്കുമെന്ന് അമിത് ഷാ പറഞ്ഞു.

പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് അയ്യായിരത്തോളം വരുന്ന സൈബര്‍ കമാന്‍ഡോകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഢ്, വിശാഖപട്ടണം, ഗുവഹാത്തി, ജാംതാര തുടങ്ങിയ സ്ഥലങ്ങളില്‍ സൈബര്‍ ഏകോപന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പരിശീലനം ലഭിച്ച പ്രത്യേക സംഘത്തെയാണ് സൈബര്‍ കമാന്‍ഡോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈബര്‍ മേഖല സുരക്ഷിതമാക്കാന്‍ സൈബര്‍ കമാന്‍ഡോകള്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും സഹായിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.