ലണ്ടന്‍: യു.കെയില്‍ വാഹനാപകടത്തില്‍ എറണാകുളം കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി ജോര്‍ജിന്റെയും ഷൈബിയുടെയും മകന്‍ ജോയല്‍ ജോര്‍ജ് (24) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയിവരവെ ഇദ്ദേഹത്തിന്റെ കാര്‍ സ്വാന്‍സി കൗണ്ടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ ജോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. മാതാപിതാക്കളായ ജോര്‍ജും ഷൈബിയും യുകെയിലാണ് താമസം. കാലടിയില്‍ നിന്നും യുകെയിലേക്ക് കുടിയേറുകയായിരുന്നു.
ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.
കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ് ജോയല്‍. ഏകസഹോദരി: അനീഷ ജോര്‍ജ്. കൈപ്പട്ടൂര്‍ ഫാ. ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍. ജോയലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍.
യുകെയിലെ കാറപകടത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ മരണപ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ മെയില്‍ വെയില്‍സില്‍ നടന്ന കാറപകടത്തില്‍, നഴ്സിങ് വിദ്യാര്‍ത്ഥിനിയായ മലപ്പുറം സ്വദേശിനിയും ഒരു എറണാകുളം സ്വദേശിയും മരണമടഞ്ഞിരുന്നു.
മലയാളി യുവാവിന്റെ ജീവനെടുത്ത മറ്റൊരു കാര്‍ അപകടവും രണ്ടുമാസം മുമ്പ് കാര്‍ഡിഫില്‍ നടന്നു. സുഹൃത്തുക്കളൊത്ത് നൈറ്റ് ഷിഫ്റ്റും മറ്റും കഴിഞ്ഞ് വെളുപ്പിനെ താമസസ്ഥലത്തേക്ക് തിരികെ എത്തുമ്പോഴാണ് കുടുതല്‍പ്പേരും അപകടത്തില്‍പ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.