ടിക് ടോക്കിലെ ​​ഗ്ലാമറസ് ലോകം ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി 23കാരി; ​ഗ്രീക്കിലെ കത്തോലിക്ക സഭയ്ക്ക് ഇത് അഭിമാന നിമിഷം

ടിക് ടോക്കിലെ ​​ഗ്ലാമറസ് ലോകം ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി 23കാരി; ​ഗ്രീക്കിലെ കത്തോലിക്ക സഭയ്ക്ക് ഇത് അഭിമാന നിമിഷം

ഏഥൻസ്: ലക്ഷക്കണക്കിന് അനുയായികളുള്ള പ്രശസ്ത ഗ്രീക്ക് ടിക് ടോക്കർ എലെനി മസ്ലോ ഇന്ന് യേശുവിന്റെ മണവാട്ടി. സോഷ്യൽ മീഡിയയിലെ ​ഗ്ലാമറസ് ജോലി ഉപേക്ഷിച്ച് എലെനി മസ്ലോ ഒരു കന്യാസ്ത്രീ എന്ന നിലയിൽ തൻ്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചു. ​ഗ്രീക്കിലെ ഓർത്തഡോക്സ് സഭയ്ക്കും കത്തോലിക്ക സഭയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.

23-കാരിയായ എലെനി മസ്ലോയ്ക്ക് സോഷ്യൽ മീഡിയയിൽ 480,000 അനുയായികളുണ്ടായിരുന്നു. ദൈനംദിന ജീവിതത്തിൽ നിന്നുള്ള ഏടുകൾ, സൗന്ദര്യ നുറുങ്ങുകൾ, ഫാഷൻ തുടങ്ങിയ വിഷയങ്ങൾ ഇടവിടാതെ സോഷ്യൽ മീഡിയയിലൂടെ പങ്കിടുമായിരുന്നു. എന്നാൽ അടുത്തിടെയായി തന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം എലെനി മസ്‌ലോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു. പിന്നാലെ ഇപോമോണി (ക്ഷമ) എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ആരംഭിക്കുകയും സന്യാസ ജീവിതം ആരംഭിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തു.

തൻ്റെ വിശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ടിക് ടോക്ക് തന്ന പ്രശസ്തിയിൽ നിന്നും പിന്മാറേണ്ടി വന്നെന്ന് എലെനി മസ്ലോ പറഞ്ഞു. താൻ ദൈവത്തെ സ്നേഹിക്കുന്നുവെന്നും ക്രിസ്തു മതവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രമായിരിക്കും ഇനി സോഷ്യൽ മീഡിയയിൽ പങ്കിടുകയെന്നും ഇപോമോണി കുറിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.