ചൈനയുടെ രഹസ്യ സൈനിക കേന്ദ്രത്തില്‍ പാക് പ്രസിഡന്റിന്റെ സന്ദര്‍ശനം; എവിഐസി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ദാരിയുടെ ഓഫീസ്

ചൈനയുടെ രഹസ്യ സൈനിക കേന്ദ്രത്തില്‍ പാക് പ്രസിഡന്റിന്റെ സന്ദര്‍ശനം;  എവിഐസി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ദാരിയുടെ  ഓഫീസ്

ബീജിങ്: ചൈനയുടെ രഹസ്യ സൈനിക കേന്ദ്രത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഞായറാഴ്ചയാണ് അദേഹം ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈന (എവിഐസി) സന്ദര്‍ശിച്ചത്.

എവിഐസിയിലെ അത്യാധുനികമായ സൈനികോപകരണങ്ങളെക്കുറിച്ചും ആധുനിക യുദ്ധ വിമാനങ്ങളെക്കുറിച്ചും അദേഹത്തിന് പ്രത്യേക വിവരണം ലഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഒരു വിദേശ രാജ്യത്തലവന്‍ ചൈനയുടെ ഈ രഹസ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

ജെ 10 യുദ്ധ വിമാനം, പാകിസ്ഥാനുമായി ചേര്‍ന്നുള്ള ജെ.എഫ് 17 തണ്ടറിന്റെ നിര്‍മാണം, ജെ 20 സ്റ്റെല്‍ത്ത് അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ നിര്‍മാണ പുരോഗതി എന്നിവ ഉള്‍പ്പെടെ എവിഐസിയുടെ അത്യാധുനിക ശേഷികളെക്കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചതായി സര്‍ദാരിയുടെ ഓഫീസ് അറിയിച്ചു. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദേഹം ചൈനയിലെത്തിയത്.

സര്‍ദാരിയുടെ എവിഐസി സന്ദര്‍ശനവും പാക് പട്ടാള മേധാവി അസിം മുനീര്‍ അടുത്തയിടെ നടത്തിയ ബീജിങ് സന്ദര്‍ശനവും ഓപ്പറേഷന്‍ സിന്ദൂറില്‍ സംഭവിച്ച സൈനിക നഷ്ടങ്ങള്‍ക്ക് പകരം പുതിയ യുദ്ധോപകരണങ്ങള്‍ കണ്ടെത്താനുള്ള പാക് സൈന്യത്തിന്റെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.