അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരും; ഡ്രഡ്ജര്‍ ഗോവ തീരത്ത് നിന്ന് നാളെ വൈകുന്നേരം പുറപ്പെടും

 അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരും; ഡ്രഡ്ജര്‍ ഗോവ തീരത്ത് നിന്ന് നാളെ വൈകുന്നേരം പുറപ്പെടും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും തുടരും. ഡ്രഡ്ജര്‍ ചൊവ്വാഴ്ച കാര്‍വാര്‍ തുറമുഖത്ത് എത്തിക്കാന്‍ തീരുമാനമായി. നാളെ വൈകുന്നരം ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാര്‍വാറില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യോഗം ചേരും.

നാവികസേനയുടെയും ഈശ്വര്‍ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നത് സംബന്ധിച്ച് അന്ന് തീരുമാനം ഉണ്ടാകും. ചൊവ്വാഴ്ച തന്നെ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. കാര്‍വാര്‍ തുറമുഖത്ത് നിന്ന് ഷിരൂര്‍ എത്താന്‍ ഏതാണ്ട് 10 മണിക്കൂര്‍ സമയം എടുക്കും. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. ക്രെയിന്‍ അടക്കം ഉള്ള ഡ്രഡ്ജര്‍ പാലത്തിന് അടിയിലൂടെ കയറ്റാന്‍ ആ സമയത്ത് ബുദ്ധിമുട്ടാണ്.

അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. ബുധനാഴ്ച തിരച്ചില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.