ഐ പി എല്‍ താരലേലം 2021: അന്തിമ പട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

ഐ പി എല്‍ താരലേലം 2021: അന്തിമ പട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

മുംബൈ: മലയാളി താരം എസ് ശ്രീശാന്ത് ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും പുറത്ത്. ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന പട്ടികയില്‍ നിന്ന് നീക്കുകയായിരുന്നു.

എന്നാൽ, ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎലിലെത്താന്‍ ശ്രമിക്കുമെന്നും എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാമെന്നും ശ്രീശാന്ത് വ്യക്തമാക്കി. വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യമെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തത്. ആകെ 292 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1114 താരങ്ങളുടെ പട്ടിക 292 ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.