പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മില്‍ കനത്ത സംഘര്‍ഷം; മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, വീടുകള്‍ കത്തിച്ചു

പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മില്‍ കനത്ത സംഘര്‍ഷം; മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, വീടുകള്‍ കത്തിച്ചു

പോര്‍ട്ട് മോര്‍സ്ബി: ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ മെയ്‌ മാസത്തില്‍ 2,000 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായ പോര്‍ഗേര സ്വര്‍ണ ഖനിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്. കൊല്ലപ്പെട്ടവരുടെ എണ്ണം 50 പേര്‍ വരെയാകാമെന്നാണ് ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും പ്രദേശത്തുനിന്ന് രക്ഷപ്പെടാന്‍ ഓടി രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വീടുകള്‍ കത്തി നശിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അക്രമം നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് പ്രത്യേക അധികാരം നല്‍കി. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപങ്ങളിലൊന്നാണ് എന്‍ഗ പ്രവിശ്യ. ഇവിടെയുള്ള പോര്‍ഗേര സ്വര്‍ണ ഖനിക്ക് സമീപം അനധികൃത ഖനിത്തൊഴിലാളികളുടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിലെ രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് കലാപം വ്യാപിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച സംഘര്‍ഷം പ്രദേശത്ത് തുടരുകയാണ്. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിവായിട്ടില്ല. അനധികൃത ഖനി നടത്തുന്നവരും കുടിയേറ്റക്കാരും തദ്ദേശീയരായ ആളുകളെ ഭയപ്പെടുത്താന്‍ സംഘര്‍ഷമുണ്ടാക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നും ഞായറാഴ്ച മാത്രം 300 തവണ വെടിയുതിര്‍ക്കുന്ന നിലയില്‍ കടുത്ത പോരാട്ടത്തിലേക്ക് സാഹചര്യം നീങ്ങിയെന്നും പൊലീസ് കമാന്‍ഡര്‍ ജോസഫ് ടോണ്‍ഡോപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.