കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഐഎസ് പോലെയുള്ള സംഘങ്ങൾ കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് നടത്തുന്നു എന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വെളിപ്പെടുത്തൽ വ്യാപകമായ ചർച്ചയ്ക്ക് വഴിതെളിച്ചു..
കേരളത്തിലെ തീവ്രവാദത്തിന്റെ വേരുകളെക്കുറിച്ച് ഇതിന് മുൻപ് മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ, മുൻ ഡി ജി പി ടിപി സെൻകുമാർ എന്നിവർ സൂചനകൾ നൽകിയിരുന്നു. ഈ പ്രമേയത്തെ ആസ്പദമാക്കി നിർമ്മിച്ച കേരളാ സ്റ്റോറി എന്ന സിനിമയും കേരളത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തിരുന്നു.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ യുവാക്കളെ തീവ്രവാദ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്ന ശൃഖലയെക്കുറിച്ച് സിപിഎം നേതാവ് പി. ജയരാജൻ സൂചനകൾ നൽകിയത്. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും ജയരാജൻ പറഞ്ഞു. നിരോധിക്കപ്പെട്ട ചില സംഘടനകൾ ഉൾപ്പടെ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അഭിമുഖത്തിൽ മുൻ ജില്ലാ സെക്രട്ടറി അംഗീകരിക്കുന്നുണ്ട്.
ഇത് മുഖ്യധാരാ മാധ്യമങ്ങൾ പലരും വാർത്താ പ്രാധാന്യം നൽകാതിരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ പത്രമുത്തശി ദീപിക തങ്ങളുടെ മുഖപ്രസംഗത്തിലൂടെ രംഗത്ത് വന്നിരിക്കുന്നത്. മുസ്ലീം ന്യുനപക്ഷ പ്രീണനത്തിൽ മത്സരിക്കുന്ന സി പി എം, കോൺഗ്രസ് പാർട്ടികൾ ഈ കാര്യത്തിൽ പ്രതികരിക്കുകയോ പ്രശ്നം പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുകയോ ചെയ്യില്ല എന്നാണ് ദീപിക ആരോപിക്കുന്നത്.
കേരളത്തിലെ ഭൂരിപക്ഷം മുസ്ലീങ്ങളും മതേതര മതസൗഹാർദ നിലപാടുകൾ ഉള്ളവരാണെങ്കിലും അവരിൽ ഒരു ചെറിയ വിഭാഗം തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും അതിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതായി കേരളത്തിലെ ക്രൈസ്തവ സംഘടനകളും ആരോപിച്ചിരുന്നു.
മതേതരത്വത്തിന്റെ മുഖംമൂടി അണിഞ്ഞ് മത വർഗീയ പ്രീണനം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിന്റെ ഭാവിക്ക് ആപത്കരമാണെന്ന നിലപാട് വീണ്ടും ആവർത്തിക്കുന്നു. ഒരു മത വിഭാഗം ആക്രമിക്കപ്പെടുമ്പോൾ വേദനിക്കുന്ന ചില മാധ്യമങ്ങൾ നൈജീരിയയിലും, പാക്കിസ്ഥാനിലും, ഇറാക്കിലും, സിറിയയിലും മറ്റും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമ്പോൾ, കൊല്ലപ്പെടുമ്പോൾ കണ്ണടയ്ക്കുന്നതും വാർത്തകൾ മുക്കുന്നതും അപലപനീയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.