കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ശനിയാഴ്ച്ച മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ തിരികെ ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം ഒപി ബഹിഷ്‌കരണം തുടരും. ഇന്ന് കൊല്‍ക്കത്തയില്‍ റാലി നടത്തി സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ 41 ദിവസമായി തുടരുന്ന പണിമുടക്ക് ഭാഗികമായാണ് പിന്‍വലിക്കുന്നത്. ശനിയാഴ്ച മുതല്‍ അവശ്യസേവന വിഭാഗങ്ങളില്‍ ഭാഗികമായി ജോലിയില്‍ പ്രവേശിക്കുമെന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന സമരം അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് ബംഗാളിലെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.