കോട്ടയം: പക്ഷിപ്പനിയെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെയാണ് പൂര്‍ണമായും നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത മേഖലയും പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരീക്ഷണ മേഖലയുമാണ്.
ഇവിടങ്ങളിലെ ഹാച്ചറികളില്‍ ഡിസംബര്‍ 31 വരെ പക്ഷികളുടെ വളര്‍ത്തല്‍, കൈമാറ്റം, വില്‍പന എന്നിവ നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളില്‍ ജൈവ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങള്‍ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധ മാര്‍ഗം നിര്‍ദേശിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.