കൊച്ചി: മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന അറുനൂറോളം കുടുംബങ്ങള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ നേതൃത്വം. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ മുനമ്പത്ത് നേരിട്ട് എത്തിയാണ് മത്സ്യത്തൊഴിലാളികളായ പ്രദേശവാസികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.
മുനമ്പത്തെ പ്രദേശവാസികള്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളോട് തെളിവുകള്‍ സഹിതം തങ്ങളുടെ വാദങ്ങള്‍ വിശദീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. വഖഫ് ബോര്‍ഡ് അന്യായമായി അവകാശ വാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. അതിനായി പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണ നല്‍കും.
വഖഫ് നിയമത്തിലെ കിരാത വകുപ്പുകളാണ് ഇതിലേക്ക് വഴി തെളിച്ചത്. ഇതിന് മാറ്റം വരണം. അതിനായുള്ള നിയമഭേദഗതികള്‍ വേണം. സ്വതന്ത്ര ജുഡീഷ്യറി അനിവാര്യമാണ്. ചില രാഷ്ട്രീയ നേതാക്കന്മാരുടെ നിലപാടുകള്‍ സംശയാസ്പദമാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.