ഡീക്കന്മാരുടെ പട്ടം: വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

ഡീക്കന്മാരുടെ പട്ടം: വിവാദങ്ങള്‍  ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സഭാത്മകമായും, ക്രൈസ്തവീകമായും പരിഹരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.

സഭയുടെ കൂട്ടായ്മയും നന്മയും ലക്ഷ്യം വച്ചുള്ള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും വിശുദ്ധരായ വൈദീകരെ വാര്‍ത്തെടുക്കുന്നതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പൊതു സമൂഹത്തില്‍ സഭയെയും സമുദായത്തെയും അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭികാമ്യമല്ല.

അത്തരം പ്രവര്‍ത്തനങ്ങള്‍ സഭയില്‍ അനൈക്യത്തിനും വിശ്വാസ തകര്‍ച്ചക്കും മാത്രമേ ഇടയാക്കൂ എന്ന് സമിതി യോഗം അഭിപ്രായപ്പെട്ടു. അതിരൂപതയില്‍ സമാധാനാന്തരീക്ഷം സംജാതമാക്കുവാന്‍ സഭാ നേതൃത്വം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നിരുത്തരാവദപരമായ സമീപനങ്ങളും നിലപാടുകളും അതിരൂപതാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്.

അതിരൂപത പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, ട്രഷറര്‍ എസ്.ഐ തോമസ്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ഭാരവാഹികളായ ബേബി പൊട്ടനാനി, ഡെന്നി തോമസ്, ജോണ്‍സണ്‍ പടയാട്ടി , ജോസ് ആന്റണി, എന്‍.ഒ ജോര്‍ജ്, മേഴ്‌സി കവലക്കാട്ട്, മാത്യു കണ്ണമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.