തിരുവനന്തപുരം: അമ്മമാരുടെയും കുട്ടികളുടെയും (എസ്എടി) ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി. ഇവിടെ രണ്ട് ദിവസമായി വൈദ്യുതി ഇല്ലെന്നാണ് സൂചന. ജനറേറ്റര്‍ കേടായി വൈദ്യുതി പൂര്‍ണമായും നിലച്ചിട്ട് മൂന്ന് മണിക്കൂറിലേറെയായി. ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിലും ഐസിയുവിലും വൈദ്യുതിയില്ലെന്നാണ് രോഗികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെയൊക്കെ വൈദ്യുതിയുണ്ടെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വാദം.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായത് പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുന്നുണ്ട്. താല്‍കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കെ.എസ്.ഇ.ബിയും വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.