കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ 'ദി ഹിന്ദു' അഭിമുഖത്തിലെ പരാമർശത്തിന് മറുപടിയുമായി പി. വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച് വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.
എം.ആർ അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ല. മാമി കേസ് അന്വേഷണത്തെ രണ്ടര ദിവസം കൊണ്ട് നിർത്തിച്ചു, നിലവിലെ അന്വേഷണസംഘം ഒരു ചുക്കും ചെയ്യില്ല. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിക്രമിന് അന്വേഷണ ചുമതല നൽകണമെന്നും അൻവർ പറഞ്ഞു.
പൊലീസിലെ ചെറിയ വിഭാഗമാണെങ്കില്‍ പോലും ഈ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താന്‍ രംഗത്തുവന്നതെന്ന് അന്‍വര്‍ പറഞ്ഞു. മുന്‍ എസ്പി സുജുിത് ദാസിന് കേസുകള്‍ ഉണ്ടാക്കാന്‍ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. ഇടതുപക്ഷത്തെ ജനത്തില്‍ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പും പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടക്കാരാണെന്നും അന്‍വര്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പരാതി പിന്‍വലിക്കാന്‍ നിരവധി ഓഫറുകള്‍ വന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തന്നെ സുഖിപ്പിക്കാനുള്ള ഏര്‍പ്പാടായിരുന്നു. ഇതോടെ അന്വേഷണം തണുപ്പിക്കാമെന്ന് അവര്‍ കരുതിയെന്നും അന്‍വര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.