പൂനെ ഹെലികോപ്ടര്‍ അപകടം: മരിച്ചവരില്‍ വ്യോമ സേനയില്‍ നിന്ന് വിരമിച്ച മലയാളി പൈലറ്റും

പൂനെ ഹെലികോപ്ടര്‍ അപകടം: മരിച്ചവരില്‍ വ്യോമ സേനയില്‍ നിന്ന് വിരമിച്ച മലയാളി പൈലറ്റും

പൂനെ: മഹാരാഷ്ട്രയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് മരിച്ച മൂന്ന് പേരില്‍ ഒരു മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമ സേനയില്‍ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

പൂനെയിലെ ബാവ്ധാനില്‍ ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു.

പൂനെയിലെ ഒക്സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്ടര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്‍സിപി നേതാവിന് വേണ്ടി റായ്ഗഡിലേക്ക് ചാര്‍ട്ട് ചെയ്ത ഹെലികോപ്റ്ററായിരുന്നു ഇത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.