ന്യൂഡല്‍ഹി: ജയിലുകളിലെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. താണ ജാതിക്കാരായ തടവുകാര്‍ക്ക് കക്കൂസ് കഴുകലും തൂപ്പുജോലിയും നല്‍കുന്നതുള്‍പ്പെടെയുള്ള പ്രാകൃതമായ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 12 സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലുകളില്‍ തടവുകാരോട് ജാതിയുടെ പേരിലും അല്ലാതെയും വിവേചനം കാട്ടുന്ന ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.
മൂന്ന് മാസത്തിനകം എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ജയില്‍ മാന്വലും 2016 ലെ മാതൃകാ ജയില്‍ മാന്വല്‍ കേന്ദ്രവും ഭേദഗതി ചെയ്യണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ദ വയര്‍ വാര്‍ത്താ പോര്‍ട്ടലിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ സുകന്യ ശാന്തയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
ജാതി വിവേചനം മൗലികാവകാശ ലംഘനമാണ്. അത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ബീഹാര്‍, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്യേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.