ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും; 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

 ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും; 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

അഹമ്മദാബാദ്: ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വരുന്ന പത്ത് വര്‍ഷത്തിനകം രാജ്യത്തുടനീളം 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

അഹമ്മദാബാദിലെ അദലാജ് ഗ്രാമത്തിലുള്ള ഹീരാമണി ആരോഗ്യധാം ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ആയുഷ്മാന്‍ ഭാരത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജനങ്ങളിലേക്കെത്താന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും പുതിയ മെഡിക്കല്‍ കോളജുകളും സ്ഥാപിച്ചു. 14 ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങുന്നതായിരുന്നു ഓരോ മെഡിക്കല്‍ കോളജുകളും. വരുന്ന പത്ത് വര്‍ഷത്തിനകം 75,000 മെഡിക്കല്‍ സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി സ്റ്റോറുകളിലൂടെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതും സമഗ്ര പദ്ധതിയുടെ ഭാഗമായിരുന്നു. രാജ്യത്ത് 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി ഏകദേശം 40 ഓളം വിവിധ പദ്ധതികളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.