വടക്ക് താമരയ്ക്ക് വാട്ടം: ഹരിയാനയിലും ജമ്മു കാശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

വടക്ക് താമരയ്ക്ക് വാട്ടം: ഹരിയാനയിലും ജമ്മു കാശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: ഹരിയാനയിലും ജമ്മു കാശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലും ജനവിധി ബി.ജെപിക്ക് എതിരാണന്നാണ് നിലവില്‍ പുറത്തു വന്ന എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.

ഹരിയാനയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പ്രവചനങ്ങള്‍ ശരിയായാല്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്.

ദൈനിക് ഭാസ്‌കര്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളില്‍ 44 മുതല്‍ 54 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പറയുന്നത്. പീപ്പിള്‍ പള്‍സിന്റെ സര്‍വേയില്‍ കോണ്‍ഗ്രസിന് 61 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്.

കേവല ഭൂരിപക്ഷത്തിന് ഹരിയാനയില്‍ 46 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.

ബിജെപിക്ക് 15 മുതല്‍ 29 വരെ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ നിര്‍ണായക ശക്തികളായി മാറിയ ജെജെപിക്കും ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ചന്ദ്രശേഖര്‍ ആസാദിന്റെ എജെഎസ്പിയുവുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ പൂജ്യം അല്ലെങ്കില്‍ ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സര്‍േേവ പറയുന്നു.

ഐഎന്‍എല്‍ഡി - ബിഎസ്പി സഖ്യത്തിന് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ ലഭിച്ചേക്കാം. അതേസമയം എഎപി അടക്കമുള്ള മറ്റുള്ളവര്‍ക്ക് നാല് മുതല്‍ ഒമ്പത് സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു.

പീപ്പിള്‍ പള്‍സിന്റെ സര്‍വേ അനുസരിച്ച് ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് സഖ്യം 33 മുതല്‍ 35 സീറ്റുകള്‍ ലഭിച്ചേക്കാം. ബിജെപിക്ക് - 22 മുതല്‍ 32 സീറ്റുകള്‍ പ്രവചിക്കുന്നു. പിഡിപിക്ക് ഏഴ് മുതല്‍ 11 സീഖ്ഖരകള്‍ വരെയും മറ്റുള്ളവര്‍ക്ക് നാല് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും പറയുന്നു.

ഹരിയാന എക്‌സിറ്റ് പോള്‍ ഫലം

ദൈനിക് ഭാസ്‌കര്‍

കോണ്‍ഗ്രസ് - 44-54
ബിജെപി - 15-29
ജെജെപി - 0-1
മറ്റുള്ളവര്‍ - 4-9

പീപ്പിള്‍ പള്‍സ്

കോണ്‍ഗ്രസ് - 49-61
ബിജെപി - 20-32
ജെജെപി - 0
മറ്റുള്ളവര്‍ - 3-5

ധ്രുവ് റിസര്‍ച്ച്

കോണ്‍ഗ്രസ് - 50-64
ബിജെപി - 22-32
ജെജെപി - 1
മറ്റുള്ളവര്‍ - 2-8

റിപ്ലബ്ലിക് ഭാരത്

കോണ്‍ഗ്രസ് - 55-62
ബിജെപി - 18-24
ജെജെപി - 0-3
മറ്റുള്ളവര്‍ - 3-6

ജമ്മു കാശ്മീര്‍ എക്‌സിറ്റ് പോള്‍


പീപ്പിള്‍ പള്‍സ്

ബിജെപി - 23-27
കോണ്‍ഗ്രസ് - 33- 35
പിഡിപി - 7-11
മറ്റുള്ളവര്‍ - 4-5

ഇന്ത്യാടുഡേ

ബിജെപി - 27 -31
കോണ്‍ഗ്രസ് - 11-15
പിഡിപി - 0-2
മറ്റുള്ളവര്‍- 0

ദൈനിക് ഭാസ്‌കര്‍

ബിജെ.പി - 20-25
കോണ്‍ഗ്രസ് - 35-40
പിഡിപി - 4-7
മറ്റുള്ളവര്‍- 0


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.