'ലെബനനിൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജനങ്ങളും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു; പ്ര​തി​കാ​ര​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം': വികാരാധീനനായി ബിഷപ്പ്

'ലെബനനിൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജനങ്ങളും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു; പ്ര​തി​കാ​ര​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം': വികാരാധീനനായി ബിഷപ്പ്

വ​ത്തി​ക്കാ​ൻ: രാ​ജ്യ​ത്ത് സ​മാ​ധാ​ന​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ച്ച് വി​കാ​രാ​ധീ​ന​നാ​യി ലെ​ബ​ന​ൻ ബി​ഷ​പ്പ് ഖൈറല്ല. സി​ന​ഡാ​ലി​റ്റി​യെ അ​ധി​ക​രി​ച്ച് വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന് ​വ​രു​ന്ന മെ​ത്രാ​ൻ സി​ന​ഡി​നിടയിലാണ് ബി​ഷ​പ്പ് വി​കാ​രാ​ധീ​ന​നാ​യ​ത്.

'അമ്പത് വർഷമായി തീയിലും ചോരയിലും മുങ്ങിയ ഒരു രാജ്യത്ത് നിന്നാണ് ഞാൻ വരുന്നത്. 1975-ൽ ക്രൈസ്തവരും മുസ്ലീങ്ങളുമായി ലെബനനിൽ യുദ്ധം ആരംഭിച്ചതാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ എപ്പോഴും പറയുന്നതുപോലെ ലെബനനിൽ നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു യുദ്ധമാണിത്. ഒരു മാതൃക രാഷ്ട്രം ആയ രാജ്യത്ത് ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ജൂതന്മാർക്കും അവരുടെ വൈവിധ്യങ്ങളെ മാനിച്ച് ഒരുമിച്ച് ജീവിക്കാൻ കഴിയണം.'- ബിഷപ്പ് പറഞ്ഞു.

അ​ക്ര​മ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച ബിഷപ്പ് ത​നി​ക്ക് അ​ഞ്ച് വ​യ​സു​ള്ള​പ്പോ​ൾ ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട വി​വ​ര​വും പ​ങ്കു​വ​ച്ചു. നി​ര​ന്ത​ര​മാ​യ സം​ഘ​ട്ട​ന​ങ്ങ​ൾ​ക്കി​ട​യി​ലും ലെ​ബ​നീസ് ജ​ന​ത വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​തി​കാ​ര​വും ത​ള്ളി​ക്ക​ള​യു​ന്ന​താ​യി ബി​ഷ​പ്പ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​തി​കാ​ര​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ഞ​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം. വ​രും ത​ല​മു​റ​ക​ൾ​ക്കു​വേ​ണ്ടി​യെ​ങ്കി​ലും സ​മാ​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാം. മ​ത​തീ​വ്ര​വാ​ദ​ത്തെ എ​ല്ലാ മ​ത​ങ്ങ​ളും ഏ​ക​ക​ണ്ഠ​മാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്നും ബിഷപ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​​ക സ​​മാ​​ധാ​​ന​​ത്തി​​നാ​​യി സി​​ന​​ഡ് ജ​​ന​​റ​​ൽ അ​​സം​​ബ്ലി അ​​ടി​​യ​​ന്ത​​ര ആ​​ഹ്വാ​​നം ന​​ൽ​​കു​​ന്ന​​താ​​യി സി​​ന​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പൗ​​ലോ റു​​ഫി​​നി​​യും സെ​​ക്ര​​ട്ട​​റി ഷെ​​യ്‌​​ല ലി​​യോ​​കാ​​ഡി​​യ പി​​രെ​​സും പ​​റ​​ഞ്ഞു. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ ക്രി​​സ്ത്യ​​ൻ മൂ​​ല്യ​​ങ്ങ​​ൾ​​ക്ക് നി​​ര​​ക്കാ​​ത്ത നി​​ര​​വ​​ധി രാ​​ഷ്‌​​ട്രീ​​യ, സാ​​മ്പ​​ത്തി​​ക താ​​ത്പ​​ര്യ​​ങ്ങ​​ൾ ഉ​​ള്ള​​തി​​നാ​​ൽ സ​​മാ​​ധാ​​നം കെ​​ടു​​ത്തു​​ന്ന അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളി​​ൽ ലോ​​കം നി​​ശ​​ബ്‌​​ദ​​ത പാ​​ലി​​ക്കു​​ക​​യോ പ​​ച്ച​​ക്കൊ​​ടി കാ​​ണി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നെന്നും ഇരുവരും ചൂണ്ടിക്കാട്ടി

ത​​ങ്ങ​​ളു​​ടെ രാ​​ജ്യം വ​​ലി​​യ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ഹെ​​യ്തി​​യി​​ലെ ആ​​ർ​​ച്ച് ബിഷപ്പ് ലോ​​ണെ സ​​റ്റു​​ർ​​നെ പ​​റ​​ഞ്ഞു. സി​ന​ഡി​ൽ ക​ഴി​ഞ്ഞ ​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. സി​ന​ഡി​ന്‍റെ അ​ടു​ത്ത​ഘ​ട്ട ച​ർ​ച്ച​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. ഹ​മാ​സ് ഭീ​ക​ര​ർ ഇ​സ്ര​യേ​ലി​നെ ആ‌​ക്ര​മി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​ന​മാ​യ നാ​ളെ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി ഉ​പ​വാ​സ, പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.