പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും, വിരമിക്കുമ്പോള്‍ ഭാഗികമായി പിന്‍വലിക്കാന്‍ അനുമതി; ഇപിഎഫ് പദ്ധതിയില്‍ സമഗ്ര മാറ്റത്തിന് കേന്ദ്രം

പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും, വിരമിക്കുമ്പോള്‍ ഭാഗികമായി പിന്‍വലിക്കാന്‍ അനുമതി; ഇപിഎഫ് പദ്ധതിയില്‍ സമഗ്ര മാറ്റത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെന്‍ഷന്‍ പദ്ധതിയില്‍ സമഗ്രമായ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ പി.എഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ഭാഗികമായി തുക പിന്‍വലിക്കാന്‍ അനുമതി തുടങ്ങിയ മാറ്റങ്ങളാണ് വരുത്തുന്നത്.

നിലവില്‍ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 15,000 രൂപയാണ്. ഇത് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മിനിമം പി.എഫ് പെന്‍ഷന്‍ ഇപ്പോഴത്തെ 1000 രൂപയില്‍ നിന്ന് ഉയര്‍ത്താനും സാധ്യതയുണ്ട്.

കൂടതെ പി.എഫില്‍ നിന്ന് തുക പിന്‍വലിക്കുന്നത് ലളിതമാക്കാനും തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കാനുള്ള നടപടിക്രമങ്ങളാണ് ലളിതമാക്കുന്നത്. വലിയ മാറ്റങ്ങളാണ് ഇ.പി.എഫില്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.