തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംബര്‍ നറുക്കെടുത്തു. 25 കോടിയുടെ ഒന്നാം സമ്മാനം TG 434222 നമ്പര്‍ ടിക്കറ്റ് നേടി.
വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സുല്‍ത്താന്‍ ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജന്‍സി വിറ്റ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. എന്നാല്‍ ഭാഗ്യശാലി ആരെന്ന് വ്യക്തമല്ല.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. വിജയ നമ്പരുകള്‍ ചുവടെ:
TD 281025
TJ 123040
TJ 201260
TB 749816
TH 111240
TH 612456
TH 378331
TE 349095
TD 519261
TH 714520
TK 124175
TJ 317658
TA 507676
TH 346533
TE 488812
TJ 432135
TE 815670
TB 220261
TJ 676984
TE 340072
ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 20 പേര്‍ക്ക് 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംബര്‍ ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്.
തിരുവോണം ബംബറിന്റെ ആദ്യഘട്ടത്തിലെ കുതിപ്പ് കണ്ട് വില്‍പന റെക്കോഡാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് തെറ്റി. റെക്കോഡ് ആയില്ലെന്നു മാത്രമല്ല, കഴിഞ്ഞ വര്‍ഷം വിറ്റതിലേക്ക് പോലുമെത്തിയില്ല.
80 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചു വെച്ചതില്‍ എട്ടര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബാക്കിയായതിനാല്‍ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം 75,76,096 ടിക്കറ്റുകള്‍ വിറ്റിരുന്നു.
25 കോടി രൂപ ഒന്നാം സമ്മാനമായി തിരുവോണം ബംബര്‍ ആദ്യമിറങ്ങിയത് 2022 ലാണ്. ആ വര്‍ഷം 67.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പിറ്റേ വര്‍ഷം എട്ട് ലക്ഷം അധികം വിറ്റു. ഇത്തവണ 10 ലക്ഷം അധിക വില്‍പനയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.