കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാരി കണ്ണൂര്‍ ഇരിട്ടി എടൂര്‍ മണപ്പാട്ട് ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അന്തരിച്ചു.
അര്‍ബുദത്തിനുള്ള ചികിത്സയ്ക്കായി നാലു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. കണ്ണൂര്‍ കണിച്ചാര്‍ മറ്റത്തില്‍ കുടുംബാംഗമാണ് ജോളി. സംസ്‌ക്കാരം എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തി. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ജോയല്‍ ഷിജു, ജ്യൂവല്‍ ഷിജു എന്നിവരാണ് മക്കള്‍.
കുവൈറ്റ് അബ്ബാസിയാ സെന്റ് ഡാനിയേല്‍ കംബോണി ഇടവക സീറോ മലബാര്‍ വിശ്വാസ പരിശീലനത്തിന്റെ ഹെഡ്മാസ്റ്ററും സി ന്യൂസ് കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് പരേത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.