ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടും.
സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലര്‍ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങള്‍ ഉണ്ടെന്നും മഞ്ചേരിയിലുള്ള പിഎഫ്ഐയുടെ സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവര്‍ത്തനത്തിനുള്ള ഇടമാണെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ബാങ്കിങ് ചാനലുകള്‍ വഴിയും ഹവാല, സംഭാവന എന്നീ രൂപങ്ങളിലും ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി പിഎഫ്ഐയിലേക്ക് പണം ഒഴുകുന്നുണ്ട്. ഈ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
29 ബാങ്ക് അക്കൗണ്ടുകളിലായാണ് പിഎഫ്ഐയുടെ അനധികൃത പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് ഇഡി കണ്ടെത്തി. ഇവ കേരള, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മു കാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങിലാണ് ഉള്ളത്.
ഗള്‍ഫ് നാടുകളായ കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും സിംഗപ്പൂരുമായി 13,000 ത്തോളം സജീവ പിഎഫ്‌ഐ അംഗങ്ങളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന മുസ്ലീം പ്രവാസികള്‍ക്കിടയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ പിഎഫ്‌ഐയുടെ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടാര്‍ഗറ്റ് വച്ചാണ് ഓരോ പിഎഫ്‌ഐ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നത്. പണം ഹവാല വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയോ ആണ് ഇന്ത്യയിലെ പിഎഫ്‌ഐ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതെന്നും ഇഡി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.