പാലക്കാട്: പി.വി അന്‍വറിന്റെ ആവശ്യം തള്ളി യുഡിഎഫ്. അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു.
പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി മറ്റ് സാധ്യമായ അനുനയ നീക്കങ്ങള്‍ തുടരുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു അനുനയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യം.
എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ പുനരാലോചന ഉണ്ടാവില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. അതേസമയം അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ അത് സ്വീകരിക്കാമെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.
പാലക്കാടും ചേലക്കരയിലും അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാമെന്നും പകരം ചേലക്കരയില്‍ യുഡിഎഫ് രമ്യ ഹരിദാസിനെ പിന്‍വലിച്ച് എന്‍.കെ സുധീറിനെ പിന്തുണയ്ക്കണമെന്നുമായിരുന്നു അന്‍വറിന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.