പൂനെ: ഇന്ത്യയെ നടുക്കിയ ഭീകരമാക്രമണങ്ങളില്‍ ഒന്നായ 2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. 26/11 ആക്രണത്തിന് ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ഇത്തരമൊരു സംഭവം ആവര്‍ത്തിച്ചാല്‍ പ്രതികരണമുണ്ടാവാത്ത സ്ഥിതി ആയിരിക്കില്ലെന്ന് വിദേശകാര്യ പറഞ്ഞു.
മുംബൈയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്. ഭീകരാക്രമണം ഉണ്ടായെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഇന്ത്യയ്ക്കും ലോകത്തിനുമുള്ള തീവ്രവാദ വിരുദ്ധതയുടെ പ്രതീകമാണ് മുംബൈ. പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.
ഭീകരാക്രമണം നടന്ന അതേ ഹോട്ടലില്‍ വെച്ചാണ് തീവ്രവാദ വിരുദ്ധ സമിതി യോഗം ചേര്‍ന്നത്. ഭീകരതയ്ക്കെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാം. ഭീകരതയ്ക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്നു. ഇന്ത്യ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമായിരുന്നപ്പോള്‍ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്ന എസ്. ജയശങ്കര്‍ പറഞ്ഞു.
ഭീകരതയ്ക്കെതിരായ കടുത്ത നടപടികളെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ തന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍ പ്രതികരണമുണ്ടാകുമെന്നും വ്യക്തമാണ്. ഭീകരതയെ നമ്മള്‍ തുറന്ന് കാട്ടണം. നിങ്ങള്‍ പകല്‍ മറ്റൊരു കച്ചവടം ചെയ്യുകയും രാത്രിയില്‍ ഭീകരതയില്‍ മുഴുകുന്നതും അംഗീകരിക്കാനാവില്ല. ഭീകരതയ്‌ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഏവര്‍ക്കും അറിയാം. ഞങ്ങള്‍ തീവ്രവാദത്തെ തുറന്നുകാട്ടുമെന്നും അദേഹം പറഞ്ഞു.
ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും ഉടന്‍ പട്രോളിങ് പുനരാരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കം ആരംഭിക്കുന്നതിന് മുമ്പ് 2020 ഏപ്രിലില്‍ ഉണ്ടായിരുന്നതുപോലെ ക്രമീകരണം പുനസ്ഥാപിക്കും. എല്ലാ പ്രശ്‌നങ്ങളും ഇതിനാല്‍ പരഹിരിച്ചുവെന്ന് അല്ല വ്യക്തമാക്കുന്നത്. എല്‍എസിയിലെ കരാര്‍ സാധ്യമായ സാഹചര്യത്തില്‍ സൈന്യത്തിനും നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ട്. ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.